നുണകള്‍ക്ക് അതി മധുരമാണെന്ന് പറഞ്ഞതാരാണാവോ.. "നിന്നെ വിഷമിപ്പിക്കാതിരിക്കാനല്ലേ" എന്ന് മറു പാതിയും "നീ എന്നെ വഴക്ക് പറയുമോ എന്ന് പേടിച്ചിട്ടല്ലേ" എന്ന് പുത്രിയും, "നീ എന്ത് വിചാരിക്കും എന്നോര്‍ത്തല്ലേ" എന്ന് കൂട്ടുകാരും, ഞങ്ങള്‍ ഇങ്ങനെ അല്ലേ എന്ന് നാട്ടുകാരും.... അങ്ങനെ എല്ലാവരും ഒത്തിരി ഒത്തിരി പഞ്ചാര പൊതിഞ്ഞ നുണകള്‍ എനിക്ക് സമ്മാനിക്കുന്നു. ഇതിനിടയില്‍, സത്യത്തിന്‍റെ കയ്പുമായി നടക്കുന്ന എന്നെ എല്ലാവര്‍ക്കും കയ്ക്കുന്നതില്‍ അദ്ഭുതമില്ല എന്ന് തോന്നുന്നു. ഇല്ല എനിക്ക് നുണകള്‍ ആണ് കയ്ക്കുന്നതെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ വീണ്ടും വീണ്ടും തിരുത്തുന്നു... സത്യമാണ് കയ്ക്കുന്നതെന്ന്. നുണകള്‍ക്ക് മധുരമാണെന്ന്. ..
No comments:
Post a Comment