നമ്മുടെ ഇന്ത്യാ മഹാരാജ്യത്തില്‍ ഇന്ന് വരെ കേള്‍വി കേട്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു "to have sex outside of marriage" അഥവാ വിവാഹേതര ലൈംഗികബന്ധങ്ങള്‍. നിങ്ങളൊക്കെ കേട്ട് കാണുമല്ലോ അല്ലേ ഈയിടെ നാണോം മാനോമില്ലാത്ത ഒരു നടി പറഞ്ഞുവത്രേ "to have sex outside of marriage - my choice" എന്ന്. അതായത് അത് അവരടെ ഇഷ്ടമാണത്രെ - അതും ബ്രായുടെ വള്ളിയൊക്കെ കാണിച്ച് - മ്ലേച്ചം എന്നല്ലാതെ എന്താ പറയുക അല്ലേ. എന്തായാലും, ആരും വെറുതെ അത് കേട്ടിരുന്നില്ല.. നമ്മുടെ മഹത്തായ സംസ്കാരത്തിനെതിരെ പ്രവര്‍ത്തിച്ച അവരെയും, ആ വീഡിയോയെയും, എല്ലാവരും കൂടി കടന്നാക്രമിച്ചു. ഭാഗ്യം, അങ്ങനെ നമ്മുടെ സംസ്കാരം ഒരു കേടും കൂടാതെ രക്ഷപ്പെട്ടു.
ശീലാവതിയുടെ നാടായ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങെയൊക്കെ പറയുന്ന അവസ്ഥ - എത്ര ശോചനീയം അല്ലേ... ശീലാവതിയെ അറിയാത്ത ആരെങ്കിലും ഉണ്ടോ - വേശ്യകളെ സന്ദര്‍ശിക്കല്‍ ശീലമാക്കിയ ഭര്‍ത്താവിനു നടക്കാന്‍ വയ്യാതെ ആയപ്പോള്‍ ആ മുഖത്തെ വിഷമം കണ്ടു ഭര്‍തൃ ശുശ്രൂഷ വ്രതമാക്കിയ ആ വനിതാ രത്നം ആരാഞ്ഞു - 'കാന്താ എന്താണ് അങ്ങയുടെ വിഷമത്തിന് കാരണം'. വേശ്യാ ഗൃഹത്തില്‍ പോവാന്‍ സാധിക്കാത്തതാണെന്ന മറുപടി കേട്ട് ആ പതിവ്രതാ രത്നം ആ ഭര്‍ത്താവിനെ ചുമന്നു വേശ്യ ഗൃഹത്തില്‍ എത്തിച്ചു .എന്തൊരു മഹത്തായ സ്നേഹം അല്ലേ, ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണ് നിറയുന്നു - ഉദാത്ത സ്നേഹത്തിന്റെ ഉത്തമ മാതൃക അല്ലേ- അല്ലെങ്കില്‍, the ultimate indian male fantasy - വേശ്യാഗൃഹത്തിലേക്ക് അവനെ ചുമന്നു കൊണ്ട് പോവുന്ന സ്നേഹവതിയായ ഭാര്യ- അതേ, അവന്റെ ആഗ്രഹത്തിന്റെ കഥകള്‍ അവന്‍ വേദ പുസ്തകങ്ങളായും പുരാണങ്ങള്‍ ആയും എഴുതി വെച്ച് അത് വായിച്ചു കേള്‍പ്പിച്ചു, അവനു വേണ്ടുന്ന രീതിയില്‍ ചിന്തിക്കുന്ന സ്ത്രീകളെ വളര്‍ത്തിയെടുക്കുന്നു. സ്ത്രീകളെ അവനു വേണ്ട രണ്ടു രൂപത്തില്‍ ഒന്നിലേക്ക് ചുരുക്കുന്നു - വളര്‍ത്തു മൃഗങ്ങളായ ശീലാവതികളും, ആഗ്രഹ പൂരണത്തിന് വേശ്യകളും - അതെ, കുലടകളും കുലസ്ത്രീകളും... രണ്ടേ രണ്ടു തരം സ്ത്രീകളെയെ അവനു ആവശ്യമുള്ളൂ - അവനു വെച്ച് വിളമ്പി കൊടുത്തു അവന്‍ പറയുന്നത് അനുസരിച്ച്, അവനല്ലാതെ മറ്റൊരാളെ പറ്റി ചിന്തിക്കാതെ , അവന്റെ കുഞ്ഞുങ്ങളെ പെറ്റു പ്രസവിച്ചു വളര്‍ത്താന്‍ വീട്ടിലൊരു ശീലാവതി. ആഗ്രഹ പൂരണത്തിന് കുലടകള്‍, അവിടെയ്ക്ക് അവനെ ചുമക്കാന്‍ പോലും തയാറാവുന്ന ശീലാവതി... ആഹാ, അതല്ലേ സ്വര്‍ഗം!
പാതിവ്രത്യത്തിന്റെ മഹത്വംപ്രഘോഷിക്കുന്ന മഹര്‍ഷികളും, ക്രിസ്തു ശിഷ്യനും ഒക്കെ ഒരേ സ്വരത്തില്‍ പറയുന്നു - "സ്ത്രീകളെ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്വഴങ്ങി ജീവിക്കുവിന്‍" അവന്റെ ഇഷ്ടങ്ങള്‍ നിറവേറ്റുന്നതാണ് നിന്റെ ജീവിതത്തിന്‍റെ ലക്ഷ്യവും, മാര്‍ഗവും. അവന്റെ ഇഷ്ടം വേശ്യാഗൃഹങ്ങളായാല്‍ പോലും. അല്ലെങ്കിലും പാതിവ്രത്യം പോലെ ഒരു പത്നീവ്രതം ഇല്ലല്ലോ അല്ലേ... പുല്ലിംഗങ്ങളില്ലാത്ത കുറെ നാമങ്ങളല്ലേ കന്യകയും, പതിവ്രതയുമൊക്കെ. പാതിവ്രത്യത്തിന്റെ ശക്തിയ്ക്ക് മുന്നില്‍ ത്രിമൂര്‍ത്തികള്‍ക്ക് പോലും രക്ഷപ്പെടാന്‍ ആയില്ല. ശിശുക്കള്‍ ആക്കി കളഞ്ഞില്ലേ മൂന്നു പേരെയും ഒരു പതിവ്രത. പത്നീവ്രതം, ഇങ്ങനെ പാതിവ്രത്യം പോലെ ശക്തിയുള്ള ഒരു സംഭവം ഒന്നുമല്ലല്ലോ..
വൈറ്റ് ഹൌസിലെ ക്ളിന്റന്‍റെ കേളികള്‍ ആയാലും ശരി, മലയാളി ഹൌസിലെ രാഹുല്‍ ഈശ്വരിന്റെ കളികളായാലും ശരി, അതിനെ ന്യായീകരിക്കാന്‍ ഒരു ശീലാവതി ഭാര്യ എന്നും അവന്റെ ഒപ്പം ഉണ്ടാവും.. ലോകം മുഴുവന്‍ ആ ഭാര്യയുടെ സ്നേഹം കണ്ടു അവനോടു പൊറുക്കും.."ആ പരിപ്പ് ഇവിടെ വേവില്ല "എന്ന് പറയുന്ന അഭിനവ ശീലാവതികള്‍, സ്ത്രീ മാഹാത്മ്യത്തിന്റെ ഉദാത്ത മുഖങ്ങള്‍ കാണിച്ചു ഇന്നും നമ്മെ കോരി ത്തരിപ്പിക്കുന്നു. ഭര്‍ത്താക്കന്മാര്‍ സമാധാനത്തോടെ വേശ്യാഗൃഹങ്ങള്‍ തേടിപോവുന്നു. സ്വര്‍ണ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, നെറ്റിയില്‍ ചുട്ടി കുത്തി, മണിമേടയില്‍ അവന്‍ ഒരു വളര്‍ത്തു മൃഗത്തെ വളര്‍ത്തുന്നുണ്ട് - അവന്റെ തെറ്റുകളെ ഒക്കെ വെളുപ്പിക്കാന്‍, ഇല്ല എന്റെ കുട്ട്യോളുടെ അച്ഛന്‍ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറയാന്‍. ആ ഭാര്യമാരെ കണ്ടു മറ്റു പുരുഷന്മാരും പുളകിതരാവുന്നു, മറ്റു സ്ത്രീകള്‍ക്ക് അത് പ്രചോദനം ആവുന്നു. അങ്ങനെ നമ്മുടെ സമൂഹം, നമ്മുടെ മഹത്തായ സംസ്കാരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു.. കഷ്ടം.. ശീലാവതികളുടെ ദയനീതയിലും എത്ര ഭേദമാണല്ലേ വേശ്യകളുടെ സ്വാതന്ത്ര്യം!
അങ്ങനെ കഷ്ടപ്പെട്ട് നാം നമ്മുടെ സംസ്കാരത്തെ അഭിനവ ശീലാവതികളിലൂടെ സംരക്ഷിച്ചു നിര്ത്തുമ്പോളാണ് ഒരു സ്ത്രീ, അതും ഒരു നടി പറയുന്നത് - "to have sex outside of marriage - my choice" എന്ന്. പെണ്ണുങ്ങള്‍ അവിഹിതബന്ധത്തിലേര്‍പ്പെടുകയേ, അത് നമ്മുടെ സംസ്കാരത്തെ മുച്ചൂടും മുടിച്ചു കളയില്ലേ.. കൊച്ചുന്നാളില്‍ മരം കയറുമ്പോള്‍ ആരോ പറഞ്ഞു - 'പെണ്ണ് മരം കയറിയാല്‍ നാട് മുടിയും' എന്ന്. അതെ, പല കാര്യങ്ങളും അങ്ങനെയാണ്, പെണ്ണ് ചെയ്‌താല്‍ നാട് മുടിയും.. അതൊക്കെ പുരുഷന്റെ കുത്തകാവകാശങ്ങളല്ലേ, മരംകയറുന്നതായാലും, fantasyകള്‍ നിറവേറ്റാന്‍ വീട്ടിലെ ശീലാവതിയെ ശല്യപ്പെടുത്താതെ, മറ്റു സ്ത്രീകളെ തേടിപ്പോവുന്നതായാലും.. അനുസരിക്കാന്‍ മാത്രം പഠിപ്പിച്ചു തീറ്റി കൊടുത്തു വളര്‍ത്തുന്ന വളര്‍ത്തു മൃഗങ്ങള്‍, ചങ്ങല പൊട്ടിച്ചു ഉടമസ്ഥന്റെ നേരെ കുരച്ചാല്‍, തീര്‍ച്ചയായും നമ്മുടെ സംസ്കാരം നശിച്ചു പോവും..
എന്തായാലും, സകല പുരുഷന്മാരും, അവരുടെ അനുസരണയുള്ള വളര്‍ത്തു മൃഗങ്ങളും കൂടെ പല്ലും നഖവും ഉപയോഗിച്ച് ആ വീഡിയോ യെയും, നടിയും ആക്രമിച്ചു, മറ്റു വളര്‍ത്തു മൃഗങ്ങളെ അങ്ങനെ ചിന്തിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. നമ്മുടെ സംസ്കാരം ഒരിക്കല്‍ കൂടെ പാശ്ചാത്യ രീതികളുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് നാട് വേറെയാണ് മോളേ, ശീലാവതികളുടെ നാട്!! The only choice is to forgive the husbands who have sex outside of marriage. It's their privilege, not our choice. കുഞ്ഞുമാണിയായാലും, വല്യ നാടാരായാലും, വേശ്യകളെ തേടി പോവുന്ന ഭര്‍ത്താക്കന്മാരോട് ക്ഷമിക്കുക എന്നതാണ് ഞങ്ങളുടെ ഒരേ ഒരു ചോയ്സ്. അതെ - ആ പരിപ്പ് ഇവിടെ വേവില്ല!!!

No comments:
Post a Comment