Tuesday, September 16, 2014

ഓര്‍മ്മകള്‍

വെറുതെ ഓര്‍മകളില്‍ ഒഴുകി നടക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്. ഓര്‍മകള്‍ എഴുതി സൂക്ഷിക്കണം എന്ന്. ചിലരെ പറ്റിയെങ്കിലും എഴുതണം. ഇനി ഒരിക്കലും മടങ്ങാത്ത പോലെ എന്നെ വിട്ടു പോയ ചിലരെ പറ്റി എങ്കിലും... എപ്പോഴെങ്കിലുമൊക്കെ അനുഭവിചിട്ടില്ലേ , ചില ഓര്‍മകള്‍ വന്നു തൊടുമ്പോള്‍ തന്നെ കണ്ണിന്റെ കോണില്‍ പൊടിയുന്ന അശ്രുകണം . മനസിലെ വികാരങ്ങള്‍ അതു പോലെ പകര്‍ത്താന്‍ ആവില്ലായിരിക്കും, പക്ഷേ ഒരു ശ്രമം!

ഹൃദയത്തില്‍ തൊടുന്ന ചില നന്മകള്‍.. പിന്നെ പ്രിയപ്പെട്ട ചില ഓര്‍മകളും... ഒരുപക്ഷെ ഓര്‍മ ചിതലരിച്ചു  പോയി എനിക്കു തന്നെ അവയൊക്കെ നഷ്ടമായാലോ.. പ്രിയപ്പെട്ടതിനെ ഒക്കെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാനുള്ള ഒരു ശ്രമം. ഓര്‍മിക്കുമ്പോള്‍ കണ്ണ് നനയുന്ന ചില ഓര്‍മകള്‍ കുറിച്ചു വെച്ചേ പറ്റൂ എന്ന ഒരു തോന്നല്‍.. ഞാന്‍ എഴുതി തുടങ്ങട്ടെ, എനിക്കായി എങ്കിലും!

No comments:

Post a Comment