ഇന്നലെ എന്‍റെ മകള്‍ എന്നോട് പറഞ്ഞു - "Mamma, I want to live with you guys forever" ഞാന്‍ പറഞ്ഞു "of course dear, you can" . അവള്‍ - "No, Mamma, I don't want to die. I don't want you to die". അഞ്ചു വയസുകാരിയെ മരണത്തിന്‍റെ അനിവാര്യതയെ പറ്റി എങ്ങനെ പറഞ്ഞു മനസിലാക്കും എന്നറിയാതെ ഞാന്‍ പറഞ്ഞു -"We can meet in heaven my dear" . എന്നെ ദൈവവിശ്വാസിയാക്കുന്ന പ്രേരണ - പ്രിയപ്പെട്ടവരെ സ്വര്‍ഗത്തില്‍ വീണ്ടും കാണാമെന്ന സ്വപ്നം - അങ്ങനെ ഞാന്‍ എന്‍റെ മകള്‍ക്കും പകര്‍ന്നു കൊടുത്തു. ചെയ്തത് ശരിയാണോ എന്നറിയില്ല, എങ്കിലും എന്നെന്നേക്കുമായി നഷ്ടപ്പെടുക എന്നതൊന്നും ഉള്‍ക്കൊള്ളാനുള്ള പ്രായമായില്ലല്ലോ അവള്‍ക്കെന്നു സമാധാനിച്ചു.
മരണം നമ്മുടെ കൈയില്‍ നിന്ന് പിടിച്ചു വാങ്ങി പോയ പ്രിയപ്പെട്ടവര്‍ എല്ലാവര്‍ക്കും ഉണ്ടാവും.. എന്‍റെ ബാല്യത്തിലെ ഏറ്റവും വലിയ ഭയം എന്‍റെ അമ്മച്ചി (മുത്തശ്ശി) മരിച്ചു പോവുമോ എന്നതായിരുന്നു.. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ട് നിന്ന അമ്മച്ചി.. അതു കൊണ്ടു തന്നെ മരണം എന്ന വാക്കു പോലും ആദ്യം മനസിലെത്തിക്കുന്നത് അമ്മച്ചിയുടെ മുഖമാണ്. പക്ഷെ എണ്‍പത് വയസില്‍ മരിച്ച അമ്മച്ചിയെ പറ്റി അല്ല ഇത്.. അന്‍പതിന്‍റെ ചെറുപ്പത്തില്‍ എന്നെ വിട്ടു പോയ ഒരാളെ പറ്റിയാണ് - Mrs ഭുവന മേനോന്‍!
ഒരു ഓഗസ്റ്റില്‍ ആണ് ഞാന്‍ ആദ്യം അവരെ കാണുന്നത്. ഒരു ഓണക്കാലത്ത്. പുതിയ സ്ഥലത്തേക്ക് വീട് മാറിയതിനു ശേഷം day care center അന്വേഷിച്ചു നടക്കുമ്പോള്‍. ഒറ്റ നോട്ടത്തില്‍ തന്നെ സ്നേഹം തോന്നിപ്പിക്കുന്ന മുഖം. സൗന്ദര്യവും ആഭിജാത്യവും സ്നേഹവും ഒരു പോലെ നിറഞ്ഞ മുഖം. മുപ്പതു വയസില്‍ ഒട്ടും കൂടുതല്‍ തോന്നില്ല. ഒരു ബാല്യത്തിന്‍റെ ഊര്‍ജവും പ്രസരിപ്പും. എനിക്ക് മാത്രമല്ല, ഒന്നേകാല്‍ വയസുള്ള എന്‍റെ മകള്‍ക്കും ഒറ്റ നോട്ടത്തില്‍ ആളെ ഇഷ്ടമായി. Stranger anxiety ഉണ്ടായിട്ടും അവള്‍ അവരുടെയൊപ്പം ചിരിച്ചു കൊണ്ട് പോയി. അതിനകം 5-6 day care center കള്‍ കണ്ട എനിക്ക് തീരുമാനം എടുക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. 2 വര്‍ഷം നീണ്ട സുന്ദരമായ ഒരു ബന്ധത്തിന്റെ തുടക്കം.
അങ്ങനെ എന്‍റെ മകള്‍ ദിവസത്തിന്‍റെ ഭൂരിഭാഗവും Little Einstein play school ല്‍ ചെലവഴിച്ചു തുടങ്ങി. ആദ്യമായി അവളെ ഓര്‍ത്തു ടെന്‍ഷന്‍ അടിക്കാതെ ഞാന്‍ ഓഫീസി ലും പോയി തുടങ്ങി. അവര്‍ എനിക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. കുട്ടികളുടെ ഭക്ഷണം ആയമാരെ കൊണ്ട് പാചകം ചെയ്യിക്കാതെ സ്വയം ഉണ്ടാക്കി, അവരുടെ എല്ലാ കാര്യവും ശ്രദ്ധിച്ച്.. ആദ്യമായി ആണ് ഞാന്‍ അങ്ങനെ ഒരാളെ കണ്ടത്. പനി വരുമ്പോള്‍ വീട്ടില്‍ പോയി vegetable soup ഉം കഞ്ഞിയും ഉണ്ടാക്കി കൊടുത്തും, നല്ല പെരുമാറ്റവും, table manners ഉം തൊട്ടു സകലതും പഠിപ്പിച്ചും, അവര്‍ എന്നും എന്നെ അദ്ഭുതപ്പെടുത്തി കൊണ്ടേ ഇരുന്നു.
പതുക്കെ പതുക്കെ മോള്‍ക്കു മാത്രമല്ല എനിക്കും ഒരു അമ്മ പോലെ ആയി അവര്‍. എന്തിനും സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മ. Play school anniversary day ല്‍ കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ കണ്ടു നിറഞ്ഞ മനസോടെ, അഭിമാനത്തോടെ നില്‍ക്കുന്ന ആ മുഖത്തെ passion എന്നെ വീണ്ടും അതിശയിപ്പിച്ചു.
പ്ലേ സ്കൂളിലെ സ്നേഹം വിട്ടു മോള്‍ മെയിന്‍ സ്ട്രീം സ്കൂളില്‍ ചേര്‍ന്നു. എങ്കിലും ഉച്ചയ്ക്ക് അവള്‍ അവള്‍ടെ പ്രിയപ്പെട്ട ഭുവന മാം ന്‍റെ അടുത്തേക്കായിരുന്നു പോവുന്നത്. അങ്ങനെ സ്കൂള്‍ തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു അവളില്‍ ആകെ ഒരു മാറ്റം. എല്ലാ ദിവസവും രാവിലെ എണീക്കുമ്പോള്‍ അവള്‍ കരയും Mamma എനിക്ക് school ല്‍ പോവണ്ട, day care ല്‍ പോയാല്‍ മതി എന്ന്. ആദ്യമൊക്കെ മടി ആണെന്ന് വിചാരിച്ചെങ്കിലും പിന്നെ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നി. എത്ര ചോദിച്ചിട്ടും അവള്‍ കാര്യം പറഞ്ഞില്ല. ഒടുവില്‍ ഒരുപാടു ചോദിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം അവള്‍ ഭുവന മാം നോട് പറഞ്ഞു, ടീച്ചര്‍ വഴക്ക് പറഞ്ഞു എന്ന്.
ഈ പ്രശ്നങ്ങള്‍ക്കിടയില്‍, എന്നും വിളിച്ചും സംസാരിച്ചും ഞാനും മോള്‍ടെ ഭുവന മാം ന്‍റെ സ്നേഹം അറിഞ്ഞു തുടങ്ങി. എങ്ങനെയോ എവിടെയോ വെച്ച് എനിക്കും അവര്‍ ഒരു അമ്മ ആയതു പോലെ. എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ള, ഏതു വിഷമത്തിനും സമാധാനം കണ്ടു പിടിക്കുന്ന അമ്മ. 2 ദിവസം വിളിച്ചില്ലെങ്കില്‍ പിന്നെ വിളിക്കുമ്പോള്‍ അവര്‍ ചോദിക്കും - "എന്തേ, എവിടെ ആയിരുന്നു, കുറച്ചു ദിവസമായല്ലോ". "Looks like she is your best friend now" എന്ന ഭര്‍ത്താവിന്റെ കളിയാക്കല്‍ ഒന്നും ഞാന്‍ ഗൌനിച്ചില്ല.
Retire ചെയ്തു Mysore താമസിക്കണം എന്ന പ്ലാനും, മോളുടെ career വിശേഷങ്ങളും, മോളുടെ കല്യാണം എന്ന സ്വപ്നവും എല്ലാം അവരും എന്നോട് പങ്കു വെച്ചു. Asthma patient ആയിരുന്ന അവര്‍ അതിന്‍റെ ബുദ്ധിമുട്ടുകളില്‍ ഒരിക്കല്‍ പറഞ്ഞു - "Looks like Bangalore climate is not good for me." പിന്നെ എന്നോ അവര്‍ പറഞ്ഞു, അവര്‍ടെ physician പറഞ്ഞു - "There is a cardiac murmur. You should consult a cardiologist and do ECG" എന്ന്. . Pregnancy timeല്‍ എനിക്കും cardiac murmur ഉണ്ടായിരുന്നത് കൊണ്ടാണോ എന്നറിയില്ല, ഞാനും അത്ര പേടിച്ചില്ല. എങ്കിലും പിന്നെ വിളിക്കുമ്പോള്‍ ഒക്കെ ഞാന്‍ ചോദിച്ചു.. cardiologist നെ കണ്ടോ എന്ന്. എന്നോ അവര്‍ പറഞ്ഞു, "Yeah, I checked with a family friend who is a cardiologist. He said I am fine. You know what, I am telling you this for the first time. I don't want to tell my husband or my daughter. They would ask me to close the school. I don't want to do that. its like my baby".
അതെ, എനിക്കറിയാമായിരുന്നു അത്.. How passionate she was about that എന്ന്. Business minded ആയ ആളുകള്‍ക്കിടയില്‍, അത് വരെ മുടക്ക് മുതല്‍ പോലും അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ല എന്നും, സ്കൂള്‍ അവര്‍ക്ക് സാമ്പത്തികനഷ്ടം മാത്രമാണെന്നും എനിക്കറിയാമായിരുന്നു.
cardiologist ഫ്രണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞ സമാധാനത്തില്‍ ഞങ്ങള്‍ ആ murmur ന്‍റെ കാര്യം മറന്നു. പിന്നെ എപ്പോഴോ അവര്‍ക്ക് ശ്വാസം മുട്ടല്‍ വല്ലാതെ കൂടി തുടങ്ങി. അവര്‍ പറഞ്ഞു - " I am trying everything, Yoga, meditation, still I am not feeling better. I am not well" - അത് കേട്ടപ്പോഴും എന്ത് കൊണ്ട് ദൈവമേ ഞാന്‍ ആ murmur ന്‍റെ കാര്യം ഓര്‍ത്തില്ല ! ഒടുവില്‍ ഒരു ഞായറാഴ്ച വൈകുന്നേരം ഒരു മെസ്സേജ് - school won't open tomorrow, Mrs Menon is in hospital. എത്ര വയ്യെങ്കിലും സ്കൂള്‍ തുറക്കുന്ന മാം ന് എന്ത് പറ്റി എന്നാലോചിച്ചു ഞാന്‍ അവരുടെ മകളെ വിളിച്ചു. She is in ICU എന്ന് മകള്‍ പറഞ്ഞു. അപ്പോഴും സീരിയസ് ആയി എന്തെങ്കിലും ആവും എന്ന് എന്‍റെ മനസിന് വിശ്വസിക്കാന്‍ സാധിച്ചില്ല. How can anything happen to the ever energetic, happiness radiating Mrs Bhuvana Menon.
പിറ്റേന്ന് ഞങ്ങള്‍ അവരെ കാണാന്‍ hospital ല്‍ പോയി. അപ്പോഴാണ് അറിഞ്ഞത് - She had a cardiac arrest. ഒരാഴ്ചയായി അവര്‍ ആസ്ത്മ ബുദ്ധിമുട്ടുകള്‍ എന്ന് വിചാരിച്ചിരുന്നത് cardiac പ്രോബ്ലം ആയിരുന്നു എന്ന്. അവര്‍ ഇപ്പോ Comma യില്‍ ആണെന്ന്. എന്‍റെ മൂന്നു വയസുകാരിയെ അകത്തു കയറ്റണ്ട എന്ന് അവര്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും അകത്തു കയറി.. ആദ്യമായി, ചിരി ഇല്ലാതെ ആ മുഖം , ട്യൂബ് കളുടെ ഇടയില്‍ തളര്‍ന്നു ആ മുഖം. തിരിച്ചു പോവാന്‍ കാറില്‍ കയറിയപ്പോള്‍ എന്‍റെ മകള്‍ പറഞ്ഞു - ഞാന്‍ ഭുവന മാം നെ കണ്ടു, മൂക്കില്‍ ട്യൂബ് ഉണ്ടായിരുന്നു. ചിലപ്പോള്‍ സംസാരത്തില്‍ നിന്ന് അവള്‍ പിടിച്ചെടുത്തതാവും, പക്ഷെ എന്തോ.. പ്രിയപ്പെട്ട കുട്ടിയെ കാണാന്‍ മാം വന്നു എന്ന തോന്നലുണ്ടായി എനിക്ക്. അതോടെ അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷയ്ക്ക് ഒരു മങ്ങല്‍ പോലെ. അവര്‍ സുഖമാവും എന്നായിരുന്നു അത് വരെ എന്‍റെ പ്രതീക്ഷ.
ഒടുവില്‍ Wednesday അവര്‍ പോയി. Young and energetic Mrs Menon അങ്ങനെ ഓര്‍മ മാത്രം ആയി. അവരുടെ മകള്‍ എന്നോട് പറഞ്ഞു "There was nothing more we could do" എന്ന്.. എനിക്കറിയില്ല.. ഞാന്‍ ഒന്ന് കൂടെ നിര്‍ബന്ധിച്ചിരുന്നെങ്കില്‍.. അവര്‍ ECG test ചെയ്തിരുന്നെങ്കില്‍.. ഇങ്ങനെ ആവില്ലായിരുന്നു എന്ന കുറ്റബോധം എന്നെ കാര്‍ന്നു തിന്നുമ്പോള്‍ എനിക്കെന്തു മറുപടി പറയാനാവും! "It's not your mistake, it was her destiny" എന്ന് എല്ലാവരും എന്നെ സമാധാനിപ്പിക്കുമ്പോഴും എനിക്കറിയില്ല, എന്ന് എനിക്ക് എന്നോട് ക്ഷമിക്കാനാവും എന്ന്. എന്നെനിക്ക് സമാധാനിക്കാനാവും എന്ന്.
പിന്നെ സ്കൂളില്‍ നടന്ന അനുസ്മരണത്തില്‍ ഓരോ രക്ഷകര്‍ത്താവിനും ഉണ്ടായിരുന്നു അവരെ പറ്റി സ്നേഹം നിറഞ്ഞ ഒരുപാടു കഥകള്‍ പറയാന്‍. ഓരോ കുട്ടിയുടെയും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍മിച്ചു ചെയ്യുന്ന ഭുവന മാം. ആ കുഞ്ഞുങ്ങള്‍ക്ക് അതൊരു നഷ്ടമായി എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ മാത്രം അവിടെ ഇരുന്ന് വേദനയോടെ ഓര്‍ത്തു; എന്‍റെ മകള്‍ മറന്നാലും എനിക്കവരെ മറക്കാനാവില്ലല്ലോ എന്ന്... അങ്ങനെ ഒരു ഓണക്കാലം എനിക്ക് തന്ന ആ പുണ്യം, വീണ്ടുമൊരു ഓണക്കാലത്ത് എന്നെ വിട്ടു പോയി. ഇപ്പോള്‍ വീണ്ടുമൊരു ഓണം വന്നു പോവുമ്പോള്‍ ആ സ്നേഹത്തെ പറ്റി ഓര്‍ക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ...

മോം, നന്നായി എഴുതി. അവരെ നേരിട്ട് അറിയാമായിരുന്നു എന്ന് തോന്നി പോകുന്നു.
ReplyDelete